മത്സരത്തില്‍ തോറ്റു; വനിത ഗുസ്തി താരം ഋതിക ഫൊഗാട്ട് ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: ഗുസ്തി താരം ഋതിക ഫൊഗാട്ട്(17) മരിച്ച നിലയില്‍. ഇന്ത്യന്‍ വനിത ഗുസ്തി താരങ്ങളായ ബബിത ഫൊഗാട്ടിന്റെയും ഗീത ഫൊഗാട്ടിന്റെയും അടുത്ത ബന്ധുവാണ്. ഋതികയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അടുത്തിടെ നടന്ന ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഋതിക പരാജയപ്പെട്ടിരുന്നു. ഭാരത്പൂരില്‍ മാര്‍ച്ച് 14ന് നടന്ന ടൂര്‍ണമെന്റില്‍ 1 പോയിന്റിനാണ് ഋതിക പരാജയപ്പെട്ടത്. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. പ്രശസ്ത ഗുസ്തി കുടുംബത്തിലെ അംഗമായ ഋതിക ഫൊഗാട്ട് സംസ്ഥാനതലത്തില്‍ ജൂനിയര്‍, ജൂനിയര്‍ വുമണ്‍ എന്നീ വിഭാഗങ്ങളില്‍ മത്സരിച്ചുവരികയായിരുന്നു.
ദ്രോണാചാര്യ പുരസ്കാരം നേടിയ മഹാബീര് സിംഗ് ഫൊഗാട്ടിന് കീഴിലാണ് ഋതിക പരിശീലനം നടത്തിയിരുന്നത്. മഹാബീര് സ്പോര്‍ട്സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരുന്ന ഋതിക ഒരു പ്രൊഫഷണല്‍ എംഎംഎ (മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ്) താരവുമായിരുന്നു.