നായന്മാര്മൂലയില് കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവിനെ പോലീസ് പിടികൂടി
വിദ്യാനഗര്‍ : കഞ്ചാവ് വില്പനയ്ക്കിടെ യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. സന്തോഷ് നഗറിലെ മുഹമ്മദ് ഹനീഫ(42)യെ ആണ് വിദ്യാനഗര്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടിയത്. നായന്മാര്മൂലയില് ചൊവ്വാഴ്ച വൈകീട്ട് സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ അറിയിച്ചത്. പോലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്ന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് പാക്കറ്റുകളാക്കിയ അരകിലോ കഞ്ചാവ് കണ്ടെടുത്തത്. മംഗളൂരില്‍നിന്ന് കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവില്‍ വില്പനനടത്തിയതിന് ശേഷമുള്ള കഞ്ചാവാണ് പിടികൂടിയത്. ഹനീഫയ്ക്കെതിരേ കാസര്‍കോടും നേരത്തെ കേസുണ്ട്. എസ്.ഐ. വിപിന്‍ ജോയ്, നാരായണന്, ഓസ്റ്റിന്‍ തമ്പി, ശിവകുമാര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.