മഞ്ചേശ്വരം :- മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച രാഷ്ട്രീയ കക്ഷിക്ക് മാത്രമേ ആഹ്ലാദ പ്രകടനം നടത്താന്‍ അനുവാദം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.പോലിസ് നിശ്ചയിക്കുന്ന റൂട്ടുകളിലുടെ മാത്രമേ പ്രകടനം നടത്താന്‍ പാടുള്ളു.യാതൊരു കാരണവശാലും വൈകുന്നേരം ആറു മണിക്ക് ശേഷം പ്രകടനം നടത്താന്‍ പാടില്ല.പ്രകടനങ്ങള്‍ക്ക് പോലിസിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണം
ഗുഡ്സ്കാരേജ് വാഹനങ്ങള്‍, ഓപ്പണ്‍ ലോറികള്‍ തുടങ്ങിയവയില്‍ ആള്‍ക്കാരെ കൊണ്ടുപോകുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും അനുവദനീയമല്ല. അത്തരം വാഹനങ്ങളുടെ പെര്‍മ്മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും.ആഹ്ളാദപ്രകടനങ്ങള്‍ അതിരുകവിയാന്‍ പാടില്ല.
പ്രകടനത്തിനിടെയോ, മറ്റോ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.ഗതാഗത തടസ്സവും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാകാന്‍ ഇടവരാത്ത രീതിയില്‍ പ്രകടനങ്ങള്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.മോട്ടോര്‍ സൈക്കിള്‍ റാലി അനുവദനീയമല്ല.