കെ.സുധാകരന് ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിടും; വെളിപ്പെടുത്തലുമായി പി.സി ചാക്കോ
കൊച്ചി :കേരളത്തിലെ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ.കെ. സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിടുമെന്നാണ് കഴിഞ്ഞ ദിവസം എന്‍സിപിയില്‍ ചേര്‍ന്ന പി. സി ചാക്കോ വെളിപ്പെടുത്തിയത്. കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി സുധാകരന് പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്തമാക്കി.
കെ. സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാം. കേരളത്തില്‍ നിന്ന് അര ഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഉടന്‍ എന്‍സിപിയില്‍ ചേരുമെന്നും പി. സി ചാക്കോ വ്യക്തമാക്കി. ഇന്നലെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ പി. സി ചാക്കോ എന്‍.സി.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് പി. സി ചാക്കോ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്.
ജയസാധ്യതക്കപ്പുറം ഗ്രൂപ്പ് താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിച്ചതാണ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കെ.സുധാകരന് വിമര്‍ശിച്ചിരുന്നു. കണ്ണൂരിലെ കാര്യം പോലും തന്നെ അറിയിച്ചിട്ടില്ല. ജയസാധ്യതക്ക് പകരം സംസ്ഥാന നേതൃത്വം ഗ്രൂപ്പ് താല്പര്യങ്ങള്ക്ക് പ്രാധാന്യം കാണിച്ചുവെന്നും സുധാകരന് പറഞ്ഞിരുന്നു.