കേരളത്തിൻ്റെ പുരോഗതിക്ക് എൽ .ഡി. എഫ്. തുടർ ഭരണം ഉറപ്പാക്കണമെന്ന സന്ദേശവുമായിവനിതാ അഭിഭാഷക കലാജാഥ പ്രയാണമാരംഭിച്ചു.
കാഞ്ഞങ്ങാട് : കേരളത്തിൻ്റെ പുരോഗതിക്ക് -എൽ .ഡി. എഫ്. തുടർ ഭരണം ഉറപ്പാക്കണമെന്ന സന്ദേശവുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംഘടിപ്പിക്കുന്ന വനിതാ അഭിഭാഷക കലാജാഥ കാഞ്ഞങ്ങാട് നിന്നും പ്രയാണമാരംഭിച്ചു .
ബസ് സ്റ്റാൻ്റ് പരിസരത്തു നടന്ന സമ്മേളനത്തിൽ സി.പിഐ .ദേശീയ കൗൺസിൽ മെമ്പർ അഡ്വ.കെ.പി.രാജേന്ദ്രൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു.
ഐ.എ എൽ സംസ്ഥാന പ്രസിഡണ്ടും മുൻ ബാർ കൗൺസിൽ ചെയർമാനുമായ അഡ്വ.കെ.പി. ജയചന്ദ്രൻ്റെ അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത സാമൂഹ്യ പ്രവർത്തകയും ഐ.എ.എൽ വനിതാ സബ് കമ്മറ്റി കോ ഓർഡിനേറ്ററുമായ അഡ്വ.ആശ ഉണ്ണിത്താൻ നയിക്കുന്ന ജാഥയിൽ സംസ്ഥാനത്തെ പതിനഞ്ചോളം പ്രമുഖ വനിതാ അഭിഭാഷകർ പങ്കെടുക്കുന്നുണ്ട്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്.എൻ.സരിത സ്വാഗതം പറഞ്ഞു.ജാഥാ ക്യാപ്റ്റൻ ആശ ഉണ്ണിത്താൻ, ഡയറക്ടർ കെ. ഡി. ഉഷ, ഐ.എ.എൽ.സംസ്ഥാന്ന ജനറൽ സെക്രട്ടറി അഡ്വ.സി.ബി.സ്വാമിനാഥൻ,സി.പി.ഐ-ജില്ലാ സെക്രട്ടറി അഡ്വ . ഗോവിന്ദൻ പള്ളിക്കാപ്പിൽ, എന്നിവർ സംസാരിച്ചു ,.അഡ്വ. എം.സി കുമാരൻ നന്ദി പറഞ്ഞു.
വനിതാ അഭിഭാഷക കലാജാഥ
മാർച്ച് 21 ന് തിരുവനന്തപുരത്ത് സമാപിക്കും.