റോട്ടറി മിഡ് ടൗൺ കാഞ്ഞങ്ങാട് തൊഴിൽ സേവന രംഗത്തെ മികച്ച പ്രതിഭകൾക്ക് അവാർഡ് നൽകുന്നു
കാഞ്ഞങ്ങാട്: റോട്ടറി ഇന്റർനാഷണൽ അന്താരാഷ്ട്ര തലത്തിൽ നൽകിവരുന്ന റോട്ടറി എക്സലൻസ് അവാർഡ് റോട്ടറി കാഞ്ഞങ്ങാട് മിഡ്ടൗണിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്ടെ ക്യാൻസർ, പാലിയേറ്റീവ് പരിചരണ രംഗത്തെ സ്തുത്യാർഹ മായ സേവനത്തിന് കോട്ടയം സ്വദേശിയായ ഡോ.രാജു ഡി സിറിയക്കിനും കോവിഡ് ചികിത്സാ മേഖലയിലും അത്യാഹിത ചികിത്സാ മേഖലയിലും നട ത്തിയ ആത്മാർത്ഥമായ സേവന മികവിന് ഡോ.രാജേഷ് രാമചന്ദ്രൻ (ജില്ലാ ആശുപതി കാഞ്ഞങ്ങാട്) എന്നിവർക്കും 2020-21 വർഷത്തെ റോട്ടറി വൊക്കേ ഷണൽ എക്സലൻസ് അവാർഡിനായി തെരഞ്ഞെടുത്തു.
പതികൂല ജീവിത സാഹചര്യങ്ങളോട് പട പൊരുതി സ്വാവലംബത്തിന്റെ ഉൽകൃഷ്ട മാതൃകയും കാഞ്ഞങ്ങാട്ടുകാർക്ക് പരിചിതവുമായ പതിമാ ബാളിഗെക്കയെ റോട്ടറി ഇന്റർ നാഷണൽ 2020-21 വർഷത്തെ വുമൺ എംപവർമെന്റ് അവാർഡിനും തെരഞ്ഞെടുത്തു.
20 ശനിയാഴ്ച IMA ഹാളിൽ നടത്തുന്ന ചടങ്ങിൽ മുഖ്യാ തിഥിയായ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് സുരേഷ് കുമാർ പുരസ്കാരം കൈമാറും.
കാഞ്ഞങ്ങാട്ട് നടത്തിയ പത്ര സമ്മേളനത്തിൽ റോട്ടറി മിഡൗൺ പ്രസിഡണ്ട് ജയകൃഷ്ണൻ, സെക്രട്ടറി അഡ്വ.ഈപ്പൻ.സി, പ്രസിഡണ്ട് ഇലക്ടഡ് വില്യംസ് ജോസഫ്, അഡ്വ.അനിൽ കെ.ജി, കാർത്തിക് നാഗരാജ്,
ശ്രീജിത് രാജ് എന്നിവർ പങ്കെടുത്തു.