ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറുന്നതിനിടെ വീണ് വിദ്യാര്‍ത്ഥിക്കു പരിക്കേറ്റു
കാഞ്ഞങ്ങാട് :ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടി കയറുന്നതിനടയിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും കുടുങ്ങി പടന്നക്കാട് സ്വദേശി ആഷിഖിന് (19) സാരമായി പരിക്കേറ്റു
ബുധനാഴ്ച രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ വെച്ച് ചെന്നെ സുപ്പർ ഫാസ്റ്റ് വണ്ടിയിലെ പിന്നിലെ കോച്ചിൽ ഓടി കയറുന്നതിനിടെ പിടി വിട്ടു പോയതും ട്രെയിനിനും ഫ്ലാറ്റ്ഫോമിനും ഇടയിൽ കൂടുങ്ങി പിന്നിലെ കോച്ചായതിനാൽ പെട്ടെന്നു തന്നെ ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞു ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ കാഞ്ഞങ്ങാട് ആസ്പത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ഉട മംഗലാപുരം ആസ്പത്രിയിലേക്കു മാറ്റി.