ദോഹ:- മയക്കുമരുന്ന് കടത്തിയ കേസിൽ പിടിയിലായി ഖത്തറിലെ വിവിധ ജയിലുകളിൽ കാസര്കോട്ടുകാരുൾപ്പെടെ നിരവധി പേര് കുടുങ്ങിയതായി റിപ്പോർട്ട് .ഇക്കൊല്ലംജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ഇതിനകം 96 കരിയർമാർ പിടിയിലായതായാണ് ഖത്തറിലെ ആഭ്യന്തര കാര്യാ മന്ത്രാലയത്തിലെ മേജർ ജനറൽ അബ്ദുൽ അസീസ് അൽ അൻസാരി ഇന്ത്യൻ എംബസിയെ അറിയിച്ച വിവരം ..ഇക്കഴിഞ്ഞ ജനവരി വരെ പിടികൂടിയ ഇരുനൂറോളം ഇന്ത്യക്കാർ നിലവിൽ തടവിലാണ്,ഇതിനു പുറമെയാണ് 96 പേരും പുതുതായി പിടിയിലായത്.കേരളമുൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയുള്ളതായും ഖത്തർ ഉദ്യോഗസ്ഥർ പറയുന്നു.ഇതേതുടർന്ന് ആഗസ്റ്റിൽ ഡൽഹിയിൽ നാർക്കോട്ടിക് വകുപ്പ് ഉന്നതരുടെ യോഗവും വിളിച്ചിരുന്നുമയക്കുമരുന്ന് കടത്തിന് സ്ത്രീകളെയുംഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
കാസർകോട് സ്വദേശികൾ പിടിയിലായത് ഒക്ടോബർ മൂന്നിനാണ്.മുംബൈ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത് .പിടികൂടുമ്പോൾ ഇവരുടെ കൈയിൽ ലഹരിവസ്തുക്കൾ ഉണ്ടായിരുന്നില്ല.പക്ഷെ മുൻകേസുകളിലെ സൂത്രധാരന്മാർ ഇവരാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് രഹസ്യാന്വേഷകർ ഇവർക്കായി വലവിരിച്ചിരുന്നു.അതേസമയം ഖത്തറിലെ ഇൻഡ്യക്കാർക്കുള്ള വിസ ഇളവുകൾ പിൻവലിക്കാനുള്ള സാധ്യത ഉണ്ടെന്നും മന്ത്രാലയം അറിയിച്ചു.