മൂന്നാം ജയത്തിന് ഇ ചന്ദ്രശേഖരൻ പത്രിക നൽകി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണി സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരൻ പത്രിക നൽകി. ഉച്ചയ്ക്ക് 1 മണിയോടെ യാണ് ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് ആർ ഡി. ഒ ഓഫീസിൽ വരണാധികാരി മേഘശ്രീ ഐ.എ.എസ് മുമ്പാകെ എത്തി പത്രിക സമർപ്പിച്ചത്. എൽ. ഡി. എഫ് ജില്ലാ കൺവീനർ കെ.പി സതീഷ് ചന്ദ്രൻ ,വി.കെ രാജൻ,ഗോവിന്ദൻപള്ളിക്കാപ്പിൽപി.അപ്പുക്കുട്ടൻ,സി.കെ ബാബുരാജ്
പി.കെ നിഷാന്ത്കെ.രാജ് മോഹൻ നൻടി കൃഷ്ണൻ,പി.പി രാജു,കുലേരി രാഘവൻ,എം. കുഞ്ഞമ്പാടി,ജോൺഐമൺപി.ടി നന്ദകുമാർ,കെ.വി മാത്യു.ശബരീഷ്. വി, സുകുമാരൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.