കാഞ്ഞങ്ങാട്എന് ഡി എ സ്ഥാനാര്‍ത്ഥി എം ബല്‍രാജിന് കെട്ടിവെയ്ക്കാനുള്ള തുക എന്‍ ജി ഒ.ക്വാട്ടോഴ്സിലെ അമ്മമാര്‍ നല്കി
കാഞ്ഞങ്ങാട്: എൻ ഡി എ സ്ഥാനാർത്ഥിക്ക് കെട്ടിവെയ്ക്കാനുള്ള തുക കാഞ്ഞങ്ങാട് നഗരസഭയിലെ 13 വാർഡിലെ അമ്മമാർ നൽകി.
കാഞ്ഞങ്ങാട് നഗരസഭയിലെ പതിമൂന്നാം വാർഡ് കൗൺസിലറും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ എൻ ഡി എ.സ്ഥാനാർത്ഥിയുമായ എം ബൽരാജിന് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പതിമൂന്നാം വാർഡായ എൻ ജി ഒ.ക്വാട്ടോഴ്സിലെ അമ്മമാർ നൽകിയത്. ചൊവ്വാഴ്ച രാവിലെ വാർഡിലെ മുതിർന്ന അംഗമായ എം നാരായണിയുടെ വിട്ടിലെത്തിയാണ് തുക ഏറ്റുവാങ്ങിയത്. ചെമ്മട്ടംവയലിൽ നിന്ന് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കിട്ടുമാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. മണ്ഡലം പ്രസിഡണ്ട് എൻ.മധു . കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണൻ ബളാൽ ,മണ്ഡലം ഭാരവാഹികളായ ഒ ജയറാം, എച്ച് ആർ ശ്രീധരൻ, അമ്മമാരായ ഓമന ,ജയലക്ഷ്മി ,സാവിത്രി ,രോഷ്മ ,വസന്ത എന്നിവർ സംബന്ധിച്ചു.