വിജയപ്രതീക്ഷയുമായി യുവ പോരാളികള്‍ ഇടതുഭരണത്തില്‍ ജില്ലയുടെ വികസന സാധ്യതകള്‍ പോലും പ്രയോജപ്പെടുത്തിയില്ല: ഉദുമ-കാഞ്ഞങ്ങാട് യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ ഏറെ വികസന സാധ്യതകളുണ്ടായിട്ടും കഴിഞ്ഞ അഞ്ച് വർഷത്തെ എൽ ഡി എഫ് ഭരണത്തിൽ റോഡും പാലവുമല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് യുഡിഎഫ് ഉദുമ, കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥികൾ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ സംയുക്തമായി വാർത്താ സമ്മേളനം നടത്തുകയായിരുന്നു ഇരുവരും
റവന്യൂ ഭൂമി യഥേഷ്ടമുണ്ടായിട്ടും പത്ത് പേർക്ക് ജോലി നൽകാൻ പറ്റുന്ന വ്യവസായ സംരഭങ്ങളൊ, മറ്റ് വികസന പ്രവർത്തനങ്ങളൊ നടത്താൻ സാധിച്ചിട്ടില്ല’
ലോക ടൂറിസം ഭൂപടത്തിലിടം പിടിച്ച ബേക്കൽ ഇപ്പോഴും വികസനം കാത്തു നിൽക്കുകയാണ്.
മലബാറിൻ്റെ സാംസ്കാരിക സത്ത ഉൾക്കൊണ്ട് ടൂറിസം മേഖലയെ വികസിപ്പിക്കാനായി ഏറെ സാധ്യതകളുണ്ടായിട്ടും സർക്കാർ ഒന്നും ചെയ്തിട്ടല്ലെന്ന് ഉദുമയുഡിഎഫ് സ്ഥാനാർത്ഥി ബലകൃഷ്ണൻ പെരിയ വൃക്കമാക്കി. പെരിയയിലെ രക്ത സാക്ഷി ക ളു ടെ അമ്മമാരുടെ കണ്ണുനീരിന് ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകുമെന്നു ബാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ ഇടതു മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രിയുടെ മണ്ഡലത്തിൽ യുവാക്കൾ രോഷാകുലരാണെന്ന് കാഞ്ഞങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പി.വി സുരേഷ് വ്യക്തമാക്കി. കേരളത്തിൽ റീസർവ്വേ നടത്താൻ കാസർകോട് ജില്ലയെ റവന്യുമന്ത്രി പരീക്ഷണശാലയാക്കുകയായിരുന്നുവെന്നും ഇപ്പോഴും കർഷകരും സാധാരണക്കാരും ഓഫീസുകൾ കയറിയിറങ്ങി നട്ടം തിരിയുകയാണെന്നും സുരേഷ് കുറ്റപ്പെടുത്തി.