ടാക്സി വിളിക്കുന്നതിനേക്കാള്‍ ലാഭം ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് : സുരേന്ദ്രനെ ന്യായീകരിച്ച് എം.ടി രമേശ്
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ടാക്സി വിളിച്ച് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുന്നതിനേക്കാള്‍ ലാഭമാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതെന്ന് ബി.ജെ.പി നേതാവും കോഴിക്കോട് നോര്‍ത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എം.ടി രമേശ്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൊതുവേ തിരഞ്ഞെടുപ്പിന് പ്രചാരണാവശ്യത്തിനായി ബി.ജെ.പി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാറുണ്ട്. ഇപ്രാവശ്യം മാത്രമല്ല അത്. മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോ?ഗിച്ചുകൊണ്ട് ആവശ്യമില്ലാതെ ഒരു ഹെലികോപ്റ്റര്‍ കേരളത്തിനായെടുത്തതുകൊണ്ടാണ്. സി.പി.എം ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത് പ്രചാരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്ശിക്കാറൊന്നുമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് സൗഭാ?ഗ്യങ്ങള്‍ കൂടുകയാണ്. ഇന്ന് കേരളം ഭരിക്കാനാണ് ബി.ജെ.പി മത്സരിക്കുന്നത്. കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താത്തത് എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലല്ല. അത് മറ്റുചില സാധ്യതകള്‍ ആരായാന്‍ വേണ്ടിയാണ്. അത് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ബോധ്യമാവും. തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും സസ്പെന്‍സൊക്കെ വേണമല്ലോ. ആ സസ്പെന്‍സ് ഞാനായിട്ടെന്തിനാ പൊട്ടിച്ചുകളയുന്നത്. എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.