ലഹരി മരുന്ന് വേട്ട; യുവാവ് എക്സൈസ് പിടിയിലായി
കാഞ്ഞങ്ങാട്: സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി.ജനാര്‍ദ്ദനനും പാര്‍ട്ടിയും ചേര്‍ന്ന് കാസര്‍ഗോഡ് എക്സൈസ് ഐ .ബി.യില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഹോസ്ദുര്‍ഗ്ഗ് കൈതക്കാട് ഭാഗത്ത് വച്ച് 2.4 ഗ്രാം എംഡിഎംഎയുമായി ശശി പി. പി എന്നയാളെ പിടികൂടി കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനോജ്.പി., മോഹനകുമാര്‍.എല്‍, ശൈലേഷ് കുമാര്‍ പി, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.