കേരളത്തില്‍ ചില പ്രമുഖ വ്യക്തികളെ വധിക്കുക എന്നതായിരുന്നു ഓച്ചിറയില്‍ പിടിയിലായ ഡോ.മുഹമ്മദ് അമിന്‍ ഐസിസ് നല്കിയ ദൗത്യം,കാസർകോട് എൻ ഐ എ നിരീക്ഷണത്തിൽ
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഐസിസിലേക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്ത് ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ മലയാളിയായ പ്രധാന പ്രതി മുഹമ്മദ് അമീന് (അബു യാഹ്യ) ഉള്‍പ്പെടെ മൂന്നുപേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. അമീനിന് ഒപ്പം അറസ്റ്റിലായ രണ്ടു പേരില്‍ ഒരാള്‍ കൊല്ലം ഓച്ചിറ മേമന സ്വദേശിയായ ഡോ. റഹീസ് റാഷിദാണ് (30). ദന്ത ഡോക്ടറായ റഹീസിനെ ഓച്ചിറയിലെ വസതിയില്‍ നിന്നാണ് ഉച്ചയോടെ അറസ്റ്റ് ചെയ്തത്.ബി.ഡി.എസിന് പഠിച്ചത് ബംഗളൂരുവിലായിരുന്നു. ജോലി സംബന്ധമായി അവിടെയായിരുന്നു പ്രവര്‍ത്തന കേന്ദ്രം.അറസ്റ്റിലായ മൂന്നാമന് മുഷാബ് അനുവറും മലയാളിയെന്നാണ് സൂചന. മുഹമ്മദ് അമീന് ഡല്‍ഹിയിലാണ് പിടിയിലായത്.കേരളത്തില്‍ ഓച്ചിറയിലെ ഡോക്ടറുടെ വസതിയിലും മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മറ്റു ഏഴു കേന്ദ്രങ്ങളിലും എന്‍. ഐ.എ ഒരേസമയം റെയ്ഡ് നടത്തി. കണ്ണൂരില്‍ താണയില്‍ വാഴയില്‍ അസീസിന്റെ വീട്ടിലായിരുന്നു റെയ്ഡ്. ബംഗളൂരുവിലെ രണ്ടു കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ ജാഫ്രാബാദ് മേഖലയിലും റെയ്ഡുകള്‍ നടത്തി. ലാപ് ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവുകള്‍, സിം കാര്‍ഡുകള്‍, പ്രകോപനപരമായ രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. അറസ്റ്റിലായ മൂന്നുപേര്‍ ഉള്‍പ്പെടെ ഏഴു പേരും തിരിച്ചറിയാത്ത മറ്റുചിലരുമാണ് പ്രതികള്‍.കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബഹ്രിനില്‍ നിന്ന് മടങ്ങിയെത്തിയ മുഹമ്മദ് അമീന് ജമ്മുകാശ്മീര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ടുമാസമായി ഡല്‍ഹിയില്‍ താമസിച്ച് ജമ്മുകാശ്മീരിലെ ഐസിസുകാരുമായി ബന്ധം സ്ഥാപിച്ചുവരികയായിരുന്നു. എന്‍.ഐ.എ, സ്പെഷ്യല്‍ സെല്‍, ഡല്‍ഹി പൊലീസ്, ഭീകരവിരുദ്ധ സ്ക്വാഡ്, കേരള പൊലീസ് എന്നിവ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.കേരളത്തില്‍ ചിലരെ വധിക്കാന്‍ പദ്ധതികേരളം, കാശ്മീര്‍, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാനും അക്രമങ്ങള്‍ നടത്താനും ഗൂഢാലോചന നടത്തിയെന്ന് എന്‍.ഐ.ഐ.കേരളത്തിലും കര്‍ണാടകയിലും ചിലരെ വധിക്കാന്‍ ലക്ഷ്യമിട്ടു.ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഐസിസ് ആശയ പ്രചാരണം നടത്തി.
സംഘം ജമ്മുകാശ്മീരിലേക്ക് മതപരമായ കുടിയേറ്റം നടത്താന്‍ പദ്ധതിയിട്ടു.ഡോക്ടറുടെ വീട്ടിലെ റെയ്ഡ് പുലര്‍ച്ചെ മൂന്നിന്കൊല്ലം: ബംഗളൂരുവിലെ ദന്തഡോക്ടറായ ഓച്ചിറ മേമനയിലെ ഡോ. റഹീസിന്റെ (സച്ചു) മാറനാട്ട് വീട്ടില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് എന്‍.ഐ. എ സംഘം എത്തിയത്. പിതാവ് റഷീദും മറ്റ് കുടുംബാംഗങ്ങളുമാണ് വീട്ടില്‍ താമസം. പരിശോധന വൈകിട്ടാണ് അവസാനിച്ചത്. ഓച്ചിറ പൊലീസിന്റെ സഹായം തേടിയെങ്കിലും വീടിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ചില്ല.കണ്ണൂരില്‍ താണയില്‍ അസീസിന്റെ വീട്ടില്‍ പുലര്‍ച്ചെ നാലു മണിക്ക് തുടങ്ങിയ റെയ്ഡ് ഉച്ചവരെ നീണ്ടു. അസീസിന്റെ മക്കളുടെ പേരിലുള്ള ഒരു കോമ്പൗണ്ടിലുള്ള മൂന്ന് വീടുകളിലായിരുന്നു റെയ്ഡ്.