സ്പീക്കറുടെ വിദേശ യാത്രാവിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കൊച്ചി:സ്പീക്കര്‍ക്ക് പി. ശ്രീരാമകൃഷ്ണനെതിരായ അന്വേഷണം കടുപ്പിച്ച് എന്ഫോഴ്സ്മെന് ഡയറക്ടറേറ്റ് (ഇ.ഡി). ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകളില്‍ വിശദ അന്വേഷണത്തിന് ഇ.ഡി തയ്യാറെടുക്കുന്നു. വിദേശയാത്രകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് ഇ.ഡി. കത്ത് നല്കി. സ്പീക്കറുടെ വിദേശയാത്രകള്‍ സംബന്ധിച്ച് വിരുദ്ധ വിവരാവകാശരേഖകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണിത്.
സ്പീക്കര്‍ ഏതൊക്കെ രാജ്യങ്ങളില്‍ എത്ര പ്രാവശ്യം പോയി? എന്നൊക്കെയാണ് സന്ദര്‍ശിച്ചത്? തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. വിദേശയാത്രയുടെ പേരില്‍ എത്ര രൂപ ടി എ, ഡി എ ഇനത്തില്‍ കൈപ്പറ്റിയെന്നും അറിയിക്കണം.
സ്പീക്കറുടെ ഓഫീസും യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ ഇന്ത്യന്‍ ഓഫീസുമാണ് വ്യത്യസ്ത കണക്കുകള്‍ നല്‍കിയത്. സ്പീക്കറുടെ ഓഫീസ് 11 തവണ വിദേശയാത്ര നടത്തിയെന്ന മറുപടി നല്കിയപ്പോള്, യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ ഇന്ത്യന്‍ ഓഫീസ് നല്കിയ കണക്കില്‍ 21 തവണ യു.എ.ഇ. മാത്രം സന്ദര്‍ശിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സ്പീക്കര്‍ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, വിദേശയാത്ര ഇനത്തില്‍ സര്‍ക്കാരില്‍ നിന്നു എത്ര യാത്രാബത്ത കൈപ്പറ്റി തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.