ബട്ല ഹൗസ് ഏറ്റുമുട്ടല്‍: ആരിസ്ഖാന്‍ വധശിക്ഷ
ന്യൂഡല്‍ഹി: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനിടെ ഡല്‍ഹി പൊലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ കൊല്ലപ്പെട്ട കേസില്‍ ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ആരിസ് ഖാന് വധശിക്ഷ. ആരിസ് ഖാന് എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായെന്ന് ജഡ്ജി നേരത്തെ വിധിച്ചിരുന്നു.
ആതിഫ് അമീന്, സാജിദ്, ഷഹ്സാദ് എന്നിവരോടൊപ്പം ചേര്‍ന്ന് ആസൂത്രണം ചെയ്താണ് കൊലനടത്തിയത് എന്ന് വിധിന്യായത്തില്‍ പറയുന്നു. ഇതില്‍ ആതിഫ് അമീനും സാജിദും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷഹ്സാദ് എന്ന പപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടന്ന് 10 വര്‍ഷത്തിനുശേഷമാണ് ആരിസ് ഖാന് പിടിയിലായത്. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും സമാജ് വാദി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും മറ്റും സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുകയും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും സിങ് പിന്നീട് പറഞ്ഞു.
ഡല്‍ഹി പൊലീസി!!െന്റ പ്രത്യേക വിഭാഗത്തിലെ ഇന്‍സ്പെക്ടറായിരുന്നു മോഹന്‍ ചന്ദ് ശര്‍മ . 2008 സെപ്റ്റംബര്‍ 13നു രാജ്യ തലസ്ഥാന നഗരിയിലെ സ്ഫോടന പരമ്പരക്കു പിന്നാലെ ഒരാഴ്ചക്കു ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ശര്‍മ കൊല്ലപ്പെടുന്നത്.