അപൂർവ സംഗമം, ഉദുമയിലെ പ്രധാന പോരാളികള്‍ പൊയിനാച്ചിയില്‍ കണ്ടുമുട്ടി
പൊയിനാച്ചി :ഉദുമ നിയോജകമണ്ഡലത്തിൽ നിന്നും
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന പോരാളികൾ കണ്ടുമുട്ടി .
ഇടതു മുന്നണി സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പു, യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ എന്നിവരാണ് ഇന്ന് വൈകുന്നേരം പൊയിനാച്ചിയിൽ വോട്ട് അഭ്യർത്ഥനയ്ക്കിടെ കണ്ടുമുട്ടിയത് .
സി എച്ച് കുഞ്ഞമ്പു ചെമ്മനാട്, പള്ളിക്കര പഞ്ചായത്തിലാണ് ഇന്ന് പര്യടനം നടത്തുന്നത്. ബാലകൃഷ്ണൻ പെരിയ മുളിയാർ, ചെമ്മനാട് പഞ്ചായത്തിൽ പ്രധാനപ്പെട്ട നേതാക്കളെയും പ്രവർത്തകരെയും കണ്ടു വോട്ട് അഭ്യർത്ഥിച്ചു. ഇതിനിടയിലാണ് യാദൃശ്ചികമായി ഇരുവരും പൊയിനാച്ചിയിൽ കണ്ടുമുട്ടിയത്
കുശലാന്വേഷഷണം പറഞ്ഞ രണ്ട് നേതാക്കളും പരസ്പരം ആശംസകൾ കൈമാറി വീണ്ടും പര്യടന ഗോദയിലേക്ക് ഇറങ്ങി .
സി എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും 2006ൽ മത്സരിച്ച് യുഡിഎഫിലെ ചെർക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തി എംഎൽഎ ആയിരുന്നു’ നിയമസഭാ പോരാട്ടത്തിൽ ബാലകൃഷ്ണൻ
പെരിയ യുടെ കന്നിയങ്ക മാണിത്.