കാസർകോട് ജില്ലയിൽ മുതിർന്ന പൗരന്മാർക്കും ഗുരുതരരോഗം ബാധിച്ചവർക്കും കോവിഡ് -19 വാക്സിനേഷൻ
കാസർകോട് :ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ ,45 വയസ്സിനും 59 വയസ്സിനുമിടയിലുള്ള ഗുരുതര രോഗം ബാധിച്ചവർ എന്നിവർക്ക് വാക്സിൻ നൽകുന്നതിനായി മെഗാ ക്യാമ്പയിൻ ആരംഭിച്ചു .45 വയസ്സിനും 59 വയസ്സിനുമിടയിൽ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവർ ആയത് സംബന്ധിച്ച മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സാക്ഷ്യപത്രം സഹിതമാണ് വാക്സിനേഷന് വരേണ്ടത്.
സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള ഫോർമാറ്റ് ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്
https://drive.google.com/file/d/1gF2KanQWL–6Q8L2jfIeIbXfvj2O7EGs/view?usp=sharing
മുതിർന്ന പൗരന്മാർ ,ഗുരുതര രോഗം ബാധിച്ചവർ എന്നിവർക്ക് യാതൊരുവിധ രെജിസ്ട്രേഷനും ആവശ്യമില്ല .നേരിട്ട് ക്യാമ്പിൽച്ചെന്നു വാക്സിനേഷൻ സ്വീകരിക്കാവുന്നതാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .എ വി രാംദാസ് അറിയിച്ചു .
കാസറഗോഡ് നഗരസഭാ പരിധിയിലെ ഫിഷറീസ് ഓഫീസ് കസബ കടപ്പുറം ,മുനിസിപ്പൽ ടൗൺ ഹാൾ എന്നിവിടങ്ങളിലും കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ജില്ലാ ആയുർവേദ ആശുപത്രി പടന്നക്കാട് ,നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ,കുശാൽനഗർ എന്നിവിടങ്ങളിലുമായി മാർച്ച് 16,18,19,20,22 തിയ്യതികളിലായാണ് മെഗാ വാക്സിനേഷൻ ക്യാമ്പയിൻ നടക്കുന്നത്. രാവിലെ 9 മണിമുതൽ വൈകിട്ട് 4 മണി വരെയാണ് വാക്സിനേഷൻ സമയം