ഉണ്ണിത്താനും കാസർകോട് ഡി.സി.സിയും തമ്മില്‍ പരസ്യ പോര് മുറുകുന്നു.
ഉദുമ യു ഡി എഫിൽ അങ്കലാപ്പ്
കാസർകോട്: ജില്ലാ കോൺഗ്രസ് കമ്മറ്റിയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയു തമ്മിലുള്ള പോര് മുറുകുന്നു. താൻ കാസർകോട് സ്ഥാനാർഥിയായി വന്നപ്പോൾ ഡി.സി.സിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ശക്തികളാണ് ഇപ്പോഴും പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.
പ്രശ്നങ്ങൾ സൃഷ്ടിച്ച് പാർട്ടിയിൽ പ്രതിസന്ധി ഉണ്ടാക്കുക എന്നത് ഡി.സി.സി നേതൃത്വത്തിന്റെ സ്ഥിരം തൊഴിലാണെന്നും ഉണ്ണിത്താൻ പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ് മോഹൻ ഉണ്ണിത്താനും ഡി.സി.സി നേതൃത്വവും തമ്മിൽ അഭിപ്രായ വ്യതാസം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം എം.പിയുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ കരിങ്കൊടി സ്ഥാപിച്ച സംഭവത്തോടെ അത് രൂക്ഷമാവുകയായിരുന്നു.
ഡി.സി.സി പ്രസിഡൻ്റിൻ്റെ നേത്യത്യത്തിൽ തന്നെ കലാപമുണ്ടാക്കുകയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. നേതൃത്വത്തെ മറി മുന്ന് എം.പി ജില്ലയിൽ സമാന്തര പ്രവർത്തനം നടത്തുകയാണെന്നന്നാന്ന് ഡി.സിസി യുടെ പരാതി.