ഫിഷ് മർച്ചന്റ് ആൻഡ് കമ്മീഷൻ ഏജന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ കൺവെൻഷൻ
കാഞ്ഞങ്ങാട്: ഓൾ കേരള ഫിഷ് മർച്ചന്റ് ആൻഡ് കമ്മീഷൻ ഏജന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ കൺവെൻഷൻ സമാപിച്ചു. സംസ്ഥാന സെക്രട്ടറി ബി എ റഫീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .
കാഞ്ഞങ്ങാട് യത്തീംഖാന ബിൽഡിങ്ങിൽ ഉള്ള അസോസിയേഷന്റെ ഓഫീസിൽ വെച്ചാണ് ഓൾ കേരള ഫിഷ് മർച്ചന്റ് ആൻഡ് കമ്മീഷൻ ഏജന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ കൺവെൻഷൻ നടന്നത് . സംസ്ഥാന സെക്രട്ടറി ബി എ റഫീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് സി എച്ച് മൊയ്തീൻകുഞ്ഞി മുഖ്യഅതിഥിയായി.കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് വി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ശ്രീശൻ സ്വാഗത പ്രഭാഷണം നടത്തി. പി കേ മുഹമ്മദ് കുഞ്ഞി, ഇഎംഎസ് രാജൻ, പി എച്ച് അബ്ദുൽറഹ്മാൻ, കെ രഞ്ജിത്ത്, മണി കാസർഗോഡ്, രാജേഷ് കാലിക്കടവ് തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞങ്ങാട് മേഖലാ ട്രഷറർ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി വി വി കുഞ്ഞികൃഷ്ണനെ പ്രസിഡണ്ടായും ശ്രീശനെ സെക്രട്ടറിയായും അബ്ദുൽ ഖാദറിനെ ട്രഷററായും തെരഞ്ഞെടുത്തു.