ഐ എസ് പോസ്റ്റർ പ്രചരിപ്പിച്ചു,
ലണ്ടൻ പ്രവാസിയായ പടന്നയിലെ യുവാവിന്റെ വീട്ടിൽ എൻഐഎയുടെ മിന്നൽ പരിശോധന.
ചെറുവത്തൂർ: തൃക്കരിപ്പൂർ പടന്നയില്‍ എന്‍.ഐ.എ റെയ്ഡ്. ലണ്ടനിലുള്ള പടന്നയിലെ യുവാവിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
തെക്കേപ്പുറം അങ്കണ്‍വാടിക്ക് സമീപത്തെ ഇര്‍ഷാദിന്റെ വീട്ടിലാണ് കൊച്ചിയില്‍ നിന്നെത്തിയ എട്ടംഗ സംഘം തിങ്കളാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്
ചന്തേര പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന. ഐഎസിനെ അനുകൂലിക്കുന്ന
പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് പരിശോധന.അഞ്ച് മൊബൈൽ ഫോണുകൾ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
എൻഐഎ സംഘം പരിശോധന പൂർത്തിയാക്കി ഇവിടെ നിന്നും തിരിച്ചുപോയി..