തിയ്യ സമുദായത്തെ പാടെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയ കക്ഷികൾക്കും മുന്നോട്ടുപോകാൻ കഴിയില്ല: തീയ്യ മഹാസഭ
നീലേശ്വരം: തിയ്യ സമുദായത്തെ പാടെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയ കക്ഷികൾക്കും മുന്നോട്ടുപോകാൻ കഴിയില്ല തിയ്യമഹാസഭ
നീലേശ്വരം ചിറപ്പുറം പാലക്കാട്ടു നടന്ന യുണിറ്റ് കമ്മിറ്റി രൂപീകരണവേളയിൽ സമുദായത്തിന് അർഹമായ സംഭരണവും പ്രാധി നിധ്യവും നൽകണമെന്ന് ആവിശ്യപ്പെട്ടു സർക്കാരിനും പ്രതിപക്ഷനേതാവിനും മറ്റുരാഷ്ട്രീയ കക്ഷികൾക്കും തന്ന നിവേദനത്തിമ്മേൽ ഉചിതമായ തീരുമാനമുണ്ടക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു ജില്ലാപ്രസിഡണ്ട് വിശ്വഭരപ്പണിക്കർ മുഖ്യ പ്രഭാഷണം നടത്തി, മലയോര പ്രദേശ പ്രസിഡണ്ട് രഘു ബാനം അധ്യക്ഷവഹിച്ചു, യോഗത്തിൽ ജില്ലാ സെക്രട്ടറി ദാമോദരൻ കൊമ്പത്തു സംഘടന കാര്യം വിശദീകരിച്ചു,സി.കെ.ജനാർദ്ദനൻ,സുധാകരൻ പാലാക്കാട്ട്, സുരേഷൻ പാലാക്കാട്ട്, രാജീവൻ പുതുക്കളം എന്നിവർ സംസാരിച്ചു,. നീലേശ്വരം നഗരസഭ നാലാംവാർഡ് കൗസിലർ അശ്വതിസുനിലിനെ സംസ്ഥന അധ്യക്ഷൻ പൊന്നാട അണിയിച്ചു ആദരിച്ചു പുതുക്കൈ നരിക്കാട്ടു യുണിറ്റും ഞെക്ലിയിൽ തറവാട്ടിൽ വെച്ച് രൂപികരിച്ചു താഴത്തറ നരിക്കട്ടറ മുഖ്യ കർമ്മി മധുകാരണവരച്ഛൻ ശ്രീകാന്ത് കൂട്ടായി എന്നിവർ ഭദ്രദീപം തെളിയിച്ചു പൂരക്കളി കോൽക്കളി പരിശീലകൻ രവി ആശാൻ കൗസിലർ എൻ.വി.രാജൻ, ആശാവർക്കർ നളിനി പാടി എന്നിവരെ ആദരിച്ചു വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസ്നു വിധേയനായ അരീക്കര അശോകന് സംസ്ഥാന അധ്യക്ഷൻ ചികിത്സസഹായ ധനം നൽകി, ജില്ലാ ഓർഗനൈസർ എൻ. ചന്ദ്രൻ പുതുക്കൈ, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി രമേശൻ ഐങ്ങോത്ത്, വനിതാ നേതാക്കളായ ഷൈജ സായി ,
പുഷ്പലത, ലതാ എന്നിവർ സംസാരിച്ചു മേഖല ട്രെഷർ ശേഖരൻ പയിങ്ങോത്തു നന്ദി പറഞ്ഞു