കല്പ്പറ്റയില്ലോറിയിടിച്ച് നാലുനില കെട്ടിട്ടം ചെരിഞ്ഞു.
കല്‍പ്പറ്റ:ലോറിയിടിച്ച് ബഹുനില കെട്ടിടം ചെരിഞ്ഞു. കോഴിക്കോട് -മൈസൂർ ദേശീപാതയിൽ ഇന്ന് പുലർച്ചെയാണ് അത്യാഹിതം. ആളപായമില്ല.വയനാട് ജില്ലാ കളക്ടരുടെ ഔദ്യോഗിക വസത്തിക്ക് സമീപത്തെ വിൻഗേറ്റ് റീജൻസി എന്ന കെട്ടിത്തത്തിലേക്ക് സിമെന്റുമായി വരികയായിരുന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. എതിരെ വന്ന മറ്റൊരു വാഹനത്തെ വെട്ടിച്ച് മാറുന്നതിനിടയിൽ അപകടം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവർക്ക് പരിക്കുണ്ട്. ഇയാളെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിട്ടത്തിൽ ലോഡ്ജ്ഉം റെസ്റ്റോറന്റും പ്രവർത്തിക്കുന്നുണ്ട്.