കാസർകോട് : കേരളത്തിലെ സ്റ്റാർ മണ്ഡലമായി മാറിയ മഞ്ചേശ്വരത്ത് ഇത്തവണ തീപാറുമെന്ന് ഉറപ്പായി. മൂന്ന് ശക്തരാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. മുസ്ലിം ലീഗിൻറെ എ കെ എം അഷ്റഫും സിപിഐഎമ്മിന്റെ വി വി രമേശനും ബിജെപിയുടെ കെ സുരേന്ദ്രനുമാണ് ഇവിടെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത് , മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി എന്ന നിലയിൽ എം കെ എം അഷ്റഫ് കളത്തിൽ നിറഞ്ഞാടുമ്പോൾ സിപിഐഎമ്മിലെ വി വി രമേശൻ ഗുണകരമാകുന്നത് വികസനം തന്നെയാണ്, വികസന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നേതാവ് എന്ന ലേബൽ ഇടതുപക്ഷ പ്രചരണങ്ങളിൽ വി രമേശന് ഏറെ ഗുണകരമാകുനുണ്ട്. എന്നാൽ ഇരുമുന്നണികളും ഒരിക്കലും ആഗ്രഹിക്കാത്ത സ്ഥാനാർത്ഥിയാണ് ബിജെപി മഞ്ചേശ്വരത്ത് കളത്തിൽ ഇറക്കിയിരിക്കുന്നത്, നേരത്തെ 89 വോട്ടിന് കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാനാണ് കെ സുരേന്ദ്രൻ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാൽ മൂന്ന് മുന്നണികളും ഒരു പോലെ ഭയപ്പെടുത്തുന്നത് എസ്ഡിപിഐയുടെ നീക്കങ്ങളാണ്, ഉദ്ദേശം പതിനായിരം വോട്ടുകൾ കൈവശമുള്ള എസ്ഡിപിയായിരിക്കും ഇവിടെ വിജയ പരാജയം നിർണയിക്കുക.