ന്യൂദല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. 115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നുണ്ട്. മഞ്ചേശ്വരത്തു നിന്നും, കോന്നിയില്‍ നിന്നുമാണ് മത്സരിക്കുന്നത്. മെട്രോമാന് പാലക്കാട് നിന്നും ജനവിധി തേടും. സുരേഷ് ഗോപി- തൃശൂര്‍, കുമ്മനം രാജശേഖരനാണ് നേമത്തു നിന്നും ജനവിധി തേടുന്നത്.
ഡോ. ജേക്കബ് തോമസ്- ഇരിഞ്ഞാലക്കുട, അല്‍ഫോണ്‍സ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി. തിരുവനന്തപുരം സെന്‍ട്രല്‍ സിനിമ സീരിയല്‍ നടന് കൃഷ്ണകുമാര്‍. പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും, ധര്‍മ്മടത്ത് പിണറായി വിജയനെതിരെ സി.കെ. പത്മനാഭനും മത്സരിക്കും. മുന്‍ കോഴിക്കോട് സര്‍വകലാശാല വിസി അബ്ദുള്‍ സലാം തിരൂരില്‍ മത്സരിക്കും. മാനന്തവാടിയില്‍ മണിക്കുട്ടനാവും സ്ഥാനാര്‍ത്ഥി.
12 സീറ്റുകളാണ് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പുറത്തുവിട്ടത്. നിരവധി പ്രമുഖരാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്.