ഹൈദരാബാദ്: ബുധനാഴ്ച നടന്ന ആന്ധ്രപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകളില്‍ മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ വൈ.എസ്.ആര് കോണ്‍ഗ്രസിന് വമ്ബന്‍ ജയം .
8 കോര്‍പ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈ.എസ്.ആര് കോണ്‍ഗ്രസ് ലീഡ് നേടിയിരിക്കുന്നത്. മൂന്നെണ്ണത്തില്‍ ലീഡുമായി തെലുഗു ദേശം പാര്‍ട്ടി രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം കോണ്‍ഗ്രസിനും ബി.ജെ.പിക്കും എവിടെയും ലീഡ് ചെയ്യാനായിട്ടില്ലെന്നാണ് ഒടുവില്‍ വിവരം ലഭിച്ചത് .
75 മുനിസിപ്പാലിറ്റികളിലേക്കും 12 കോര്‍പ്പറേഷനുകളിലേക്കും നഗര പഞ്ചായത്തുകളിലേക്കുമാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 12 കോര്‍പ്പറേഷനുകളില്‍ ആകെയുള്ള 671 ഡിവിഷനുകളില്‍ 90 ഇടങ്ങളിലും മുനിസിപ്പല്‍-പഞ്ചായത്ത് വാര്‍ഡുകളിലെ 75 ഇടങ്ങളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആന്ധ്രായില്‍ ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്.
തിരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. ജഗന് മോഹന്‍ റെഡ്ഡിയുടെ മണ്ഡലമായ പുലിവേന്ദുല ഉള്‍പ്പടെയുള്ള നാല് മുനിസിപ്പാലിറ്റികളും വൈ.എസ്.ആര് കോണ്‍ഗ്രസ് എതിരില്ലാതെ മുന്നേറി .