മലപ്പുറം : ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്ബിലിനെ മലപ്പുറം ജില്ലയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറം ഡി സി സി ഓഫീസിന് മുന്നിലാണ് പ്രതിഷേധം.
മലപ്പുറം ജില്ലയില്‍ കഴിവുറ്റ ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. മറ്റു ജില്ലയില്‍ നിന്ന് ഒരാളെ കെട്ടിയിറക്കി കൊണ്ടുവരേണ്ടതില്ലന്നും ജില്ലയിലെ ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വികാരം ഇതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
കോൺഗ്രസുകാരുടെ ആത്മാഭിമാനം നഷ്ടപ്പെടുന്ന രീതിയിൽ ഓൺലൈൻ കാരനെ സ്ഥാനാർഥിയാക്കിയാൽ തോൽപ്പിക്കും എന്നും ഇവർ മുന്നറിയിപ്പ് നൽകി
ഫിറോസ് കുന്നുംപറമ്ബിലിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. മുസ്ലിം ലീഗ് പ്രവർത്തകനെ കൊണ്ട് കോൺഗ്രസിന്റെ കുപ്പായം അണിയേണ്ട ഗതികെട്ട കോൺഗ്രസിന് ഇല്ലെന്നും എന്നും ജില്ലയില്‍ നിന്ന് ആരെയും സ്ഥാനാര്‍ഥിയാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പുറത്തുനിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കൊണ്ടുവരേണ്ടതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.