ഖുറാനിലെ 26 സൂക്തങ്ങള്‍ പിന്‍വലിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി പ്രതിഷേധം ഉയർത്തി മുസ്ലീം സംഘടനകള്‍
മുംബൈ : ഖുറാനിലെ 26 സൂക്തങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.യു.പി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് വസീം റിസ്വി യാണ് ഹർജിക്കാരൻ.ഈ വാക്യങ്ങള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും , ആദ്യ മൂന്നു ഖലീഫമാര്‍ ചേര്‍ത്തതാണെന്നും അധികാരമുറപ്പിക്കല്‍ മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും റിസ്വി നല്കിയ ഹര്‍ജിയില്‍ പറയുന്നു .
അതേ സമയം റിസ്വി മുസ്ലീം വിരുദ്ധനാണെന്നും, കേസ് അടിയന്തരമായി തള്ളണമെന്നും റിസ്വിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. സമുദായങ്ങള്‍ക്കിടയില്‍ അനാവശ്യമായ കലഹം സൃഷ്ടിക്കാനാണ് റിസ്വി ശ്രമിക്കുന്നതെന്നാണ് മജ്ലിസ് ഇ-ഉലമ-ഇ-ഹിന്ദ് മൗലാന കല്‍ബെ ജവാദ് ജനറല്‍ സെക്രട്ടറിയും ഐഷ്ബാഗ് ഈദ്ഗാര്ഗ് ഇമാമുമായ മൗലാന ഖാലിദ് റഷീദ് ഫറംഗിമഹാലി ആരോപിച്ചു.
കഴിഞ്ഞ 1400 വര്‍ഷങ്ങളില്‍ യഥാര്‍ത്ഥ ഖുറാനില്‍ ഒരു വാക്കുപോലും മാറ്റം വരുത്തുകയോ ആരും അതിനെ അവഹേളിക്കുകയോ ചെയ്തിട്ടില്ലെന്ന് മൗലാന ഖാലിദ് റഷീദ് ഫറംഗി മഹാലി പറഞ്ഞു. സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കലാപം ഉണ്ടാകും.
റിസ്വി ഒരു ഷിയയോ മുസ്ലീമോ അല്ലെന്നും മൗലാന ഖാലിദ് റഷീദ് ഫറംഗിമ ഹാലി ആരോപിച്ചു.
‘ ഖുറാന്റെ ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്, അതില്‍ ഒരു വാക്കോ , ചിഹ്നമോ പോലും മാറില്ല . . ഇത്രയും ഉന്നതമായ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ആരാണ് റിസ്വി. ഈ ഹര്‍ജി സ്വീകരിക്കരുത്, അദ്ദേഹത്തിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണം ‘ സമാധാനം ലംഘിച്ചതിന് അറസ്റ്റ് ചെയ്യണമെന്നും മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടു