മലയാളി വയോധികയെ ഷാർജയിൽ നിന്നു കാണാതായി
ഷാർജ∙ മലയാളി വയോധികയെ ഷാർജയിൽ നിന്നു കാണാതായതായി ബന്ധുക്കൾ ബുഹൈറ പൊലീസിൽ പരാതി നൽകി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പരേതനായ രാജന്റെ ഭാര്യ കമല(74) ത്തെയാണ് ഇന്നു (ശനി) പുലർച്ചെ 5.30 മുതൽ കാണാതായത്.
കഴിഞ്ഞ 14 വർഷത്തോളമായി മകളുടെ കുടുംബത്തിന്റെ കൂടെ ഷാർജ അൽ നഹ്ദ സഹാറ മാളിനടുത്തെ ജുമാ അൽ മാജിദ് കെട്ടിടത്തിലെ ഫ്ലാറ്റിലായിരുന്നു താമസം. മറ്റുള്ളവർ ഉറങ്ങിക്കിടക്കുമ്പോൾ ഇന്നു പുലർച്ചെ വാതിൽ തുറന്ന് കമലം പുറത്തിറങ്ങുകയായിരുന്നു.
ഓർമക്കുറവ് അസുഖബാധിതയാണെന്ന് മരുമകൻ മനോജ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0507196364 (മനോജ്) എന്ന നമ്പരിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കുക