കേരളാ ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും യാത്രയയപ്പും കാഞ്ഞങ്ങാട്ട് നടന്നു.
കാഞ്ഞങ്ങാട്:കേരളാ സർക്കാരിൻ്റെ അഭിമാന പദ്ധതിയായ നവകേരള പദ്ധതിയുടെ ഭാഗമായി ഉയർത്തപ്പെട്ട എല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ ഫാർമസിസ്റ്റ് മാരുടെ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുക.
ദേശീയ ആരോഗ്യ പദ്ധതികളിൽ ഫാർമസിസ്റ്റ് മാരെ നിയമിക്കുക.
കേരളാ ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും യാത യയപ്പും കാഞ്ഞങ്ങാട് റോട്ടറി ഹാളിൽ സംസ്ഥാന പ്രസിഡന്റ് കെ.വിജയകുമാർ ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശ്രീനാ ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രേമാനന്ദൻ , ജില്ലാ സെക്രട്ടറി എം വി രജീവ് , വി.എസ് ഷൈലജ.
കെ.ടി. സദാനന്ദൻ മലപ്പുറം, കെ.എസ് ജയകുമാരി അമ്മ,
കെ.വിനോദ് കുമാർ , കെ.രതീഷ്,
കെ.ഷാജി എന്നിവർ സംസാരിച്ചു.
സർവ്വീസിൽ നിന്നും വിരമിച്ച സ്റ്റോർ സൂപ്രണ്ട്
ഇ പി മുരളീധരൻ,
ഗ്രേഡ് 1 ഫാർമസിസ്റ്റ്
കെ.യു ജോസ് എന്നിവർക്ക് യാത്രയയപ്പും നൽകുകയുണ്ടായി .