ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി,
ഇബ്രാഹിംകുഞ്ഞിന്റെ മകനിൽ ഉടക്കി
എറണാകുളത്ത് മുസ്ലിംലീഗിൽ കലാപം
മുസ്ലിം ലീഗിൻറെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം മുസ്ലിംലീഗിൽ കലാപം , ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുത്തത്, മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും എംഎൽഎ കബീറിന്റെ വീട്ടിൽ അടിയന്തരയോഗം ചേർന്നിരിക്കുകയാണ്. ഇബ്രാഹിംകുഞ്ഞിനെ മകന് സീറ്റ് നൽകിയത് യുഡിഎഫിനെ പരക്കെ ബാധിക്കുമെന്നും മുസ്ലിം ലീഗ് പുനർചിന്തനം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ വാദം, ഇബ്രാഹിംകുഞ്ഞു മായി ബന്ധപ്പെട്ട ആളുകളോട് ഒരു നിലയിലും സഹകരിക്കാൻ സാധിക്കില്ലന്നും ഇവർ നേതൃത്വത്തെ അറിയിച്ചു, നേതൃത്വത്തിന് പ്രിയപ്പെട്ടവരെ ജനങ്ങളുടെ തലയിൽ നൂൽ കെട്ടി ഇറക്കാൻ സാധിക്കില്ലെന്നും മണ്ഡലത്തിലെ പൊതു വികാരം മാനിക്കണമെന്നും ഇവർ നേതാക്കളെ ഓർമ്മിപ്പിച്ചു,
അതേസമയം കൊല്ലത്ത് കോൺഗ്രസിലും പ്രതിഷേധവും രാജീയും തുടരുകയാണ് ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി , രണ്ടു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു , കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഉൾപ്പെടെ ഇവർ ഇ മെയിൽ അയച്ചിരുന്നു. നാലര വർഷക്കാലം ജില്ലയിൽ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കൾ പറയുന്നത്. ജില്ലയിൽ കോൺഗ്രസിൻരെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു.
കണ്ണൂർ ജില്ലയിലെ എ ഗ്രൂപ്പിൽ ലഭിച്ച ഒരു സീറ്റിലും മത്സരിക്കേണ്ടന്ന തീരുമാനവുമായി നേതാക്കൾ രംഗത്ത് വന്നു, ശ്രീകണ്ഠാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ സത്യാഗ്രഹം ഇരിക്കാനും ഇവർ തീരുമാനിച്ചിരിക്കുകയാണ്, അടിച്ചേൽപ്പിച്ച സ്ഥാനാർഥികളെ അംഗീകരിക്കില്ലെന്നാണ് ഇവർ പറയുന്നത്,ഇരിക്കൂര്‍ ലഭിച്ചില്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ മറ്റൊരു സീറ്റിലും മത്സരിക്കേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം. സീറ്റ് ലഭിച്ചില്ലെങ്കില്‍ കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ രാജിവെക്കാനും വിഷയം ഉന്നയിച്ച് സോണിയാ ഗാന്ധിക്ക് പ്രമേയം അയക്കാനും ജില്ലാ നേതൃത്വം തീരുമാനിച്ചു. കഴിഞ്ഞ 39 വര്‍ഷമായി എ ഗ്രൂപ്പിന്റെ കയ്യിലായിരുന്നു ഇരിക്കൂര്‍. കെ സി ജോസഫ് ആണ് ഇവിടെ സ്ഥിരമായി സ്ഥാനാര്‍ഥിയായിരുന്നത്.
ഇത്തവണ എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണം എന്നായിരുന്നു എ ഗ്രൂപ്പിന്റെ നിര്‍ദേശം.
ഇതിനിടെയാണ് സജീവ് ജോസഫിന്റെ പേര് കെ സി വേണുഗോപാല്‍ മുന്നോട്ടുവെച്ചത്. ഇതോടെയാണ് മണ്ഡലത്തില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. എ ഗ്രൂപ്പുകാര്‍ ശ്രീകണ്ഠാപുരത്ത് രഹസ്യ യോഗം ചേര്‍ന്നു. എ ഗ്രൂപ്പുകാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ ഇരിക്കൂര്‍, പേരാവൂര്‍ സീറ്റുകളിലെ കോണ്‍ഗ്രസ് പ്രചാരണം പ്രതിസന്ധിയിലാകും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സ്ഥാനാർഥിനിർണയം പോലും പൂർത്തിയാക്കാൻ സാധിക്കാതെ കോൺഗ്രസ് നിലവിൽ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇരിക്കൂര്‍ ലഭിച്ചില്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ മറ്റൊരു സീറ്റിലും മത്സരിക്കേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം.