തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ചാര്‍ജ് വര്ദ്ധനഉള്പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ തുടര്‍ന്ന് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചു.
മിനിമം ചാര്‍ജ് വര്‍ദ്ധനവ്, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്നത്. നിലവില്‍ മിനിമം ചാര്‍ജ് 8 രൂപയാണ്. അത് 10 രൂപയാക്കി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം.
കൂടാതെ, പുതിയ ഗതാഗത നയം രൂപീകരിക്കണമെന്നും കെഎസ്ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യമുന്നയിക്കുന്നുണ്ട്.