ഭരണി മഹോത്സവം
സത്പ്രവൃത്തികളും
ക്ഷേത്ര നന്മയും ലക്ഷ്യമിട്ട്
ഖത്തറിലെ പ്രവാസി കൂട്ടായ്മ
പാലക്കുന്ന്: സത്കര്‍മ പ്രവര്‍ത്തനങ്ങളും ക്ഷേത്ര നന്മയും മാത്രം ലക്ഷ്യമിട്ട് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യമായ ഖത്തറില്‍ കൂട്ടായ്മ സജീവമാകുന്നു . ക്ഷേത്രത്തിന്റെ പേരില്‍ കപ്പലോട്ടക്കാര്ക്ക് നാട്ടിലും പ്രവാസികള്‍ക്ക് യു.എ.ഇ. യിലും ബഹ്റിനിലും വെവ്വേറെ കൂട്ടായ്മകള്‍ ഉണ്ടെങ്കിലും അംഗങ്ങള്‍ കുറവായതിനാല്‍ ഖത്തറില്‍ അത് നിലവില്‍ വരാന്‍ 2017 വരെ കാത്തിരിക്കേണ്ടിവന്നു. 15പേരില്‍ തുടക്കമിട്ട പാലക്കുന്ന് ക്ഷേത്ര ഖത്തര്‍ കമ്മിറ്റിയില്‍ ഇപ്പോള്‍ 34 അംഗങ്ങളും അവിടെ താമസക്കാരായ കുടുംബാംഗങ്ങളും സക്രിയരായുണ്ട്. നാട്ടിലെ ഒരു രോഗിയുടെ ചികിത്സ ചിലവിലേക്ക് ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരിയുടെ സാന്നിധ്യത്തില്‍ ധന സഹായം നല്‍കിയായിരുന്നു തുടക്കം. 2018 ല്‍ ക്ഷേത്രത്തില്‍ കൂട്ടം അടിയന്തിരം നേര്‍ച്ച നടത്തി വിളംബരമറിയിച്ചു. ആ വര്‍ഷം മുതല്‍ പാലക്കുന്ന് ക്ഷേത്ര ഭരണി ഭൂതബലി ഉത്സവ ദിവസം സമൂഹ അന്നദാനം നല്കി വരുന്നത് ഖത്തര്‍ കൂട്ടായ്മയാണ്. കോവിഡ് മൂലം അന്നദാനം വേണ്ടെന്ന ക്ഷേത്ര ഭരണസമിതി തീരുമാനം മാനിച്ച് ഈ വര്‍ഷത്തെ ഭൂതബലി ഉത്സവനാളില്‍ ക്ഷേത്ര തിരുനട അവര്‍ ആചാര സ്ഥാനികരെ ആദരിക്കാനുള്ള വേദിയാക്കി. മൂത്ത ഭഗവതിയുടെ നര്‍ത്തകനായി അര നൂറ്റാണ്ട് പിന്നിട്ട കപ്പണക്കാല്‍ ആയത്താരെയും ഗുരുപൂജ പുരസ്കാര ജേതാവ് കുഞ്ഞിക്കോരന് പണിക്കരെയും പൊന്നാടയും പുരസ്കാരവും ആചാര്യ
ദക്ഷിണയും നല്കി ആദരിച്ചു. ക്ഷേത്രത്തിലെ മറ്റു സ്ഥാനികര്‍ക്കും ദക്ഷിണ നല്കി. ‘ഭരണികുഞ്ഞി’ വൈഗ ഭൂതബലി നാളിലെ ചടങ്ങില്‍ പങ്കെടുത്തത് ഖത്തര്‍ കമ്മിറ്റി സമ്മാനിച്ച പുത്തനുടുപ്പും ധരിച്ചായിരുന്നു. അശോകന് പാക്യാര (പ്രസി.), പുരുഷോത്തമന് തെക്കേക്കര (വൈ.പ്രസി.), അഭിലാഷ് പട്ടത്താനം(സെക്ര.), പവിത്രന് ചിറമ്മല്‍ (ജോ. സെക്ര.) പ്രജോഷ്നാരായണന്(ഖജാ.)എന്നിവ ര്‍ക്ക് രക്ഷകര്‍ത്താക്കളും ഉപദേഷ്ടാക്കളുമായി ഗോപിനാഥന് കൈന്താര്‍ വിജയന് കളനാട് , ദിനേശന് കൂളിക്കുന്ന്, കുഞ്ഞിരാമന് കണ്ണിയില്‍, കൃഷ്ണന് ചിറമ്മല്‍ എന്നിവരും നേതൃനിരയിലുണ്ട്. ഭരതന് കുന്നുമ്മലും അജിത് അരമങ്ങാനവുമാണ് ഈ കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍മാര്‍.