ടി ഇ സാഹിബ് .. നിങ്ങള്ക്ക് അറിയാതെ പോയ കാര്യമാണ് പൊളിറ്റിക്സിനകത്തെ പൊളി ‘ട്രിക്സ് ‘, ഖലീല് കളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു..
facebook post…
ടി ഇ സാഹിബ് .. നിങ്ങൾക്ക് അറിയാതെ പോയ കാര്യമാണ് പൊളിറ്റിക്സിന് അകത്തെ പൊളി “ട്രിക്സ് “കഴിഞ്ഞ കുറെ കാലങ്ങളായി ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോളും കാസറഗോഡ് മുസ്ലിം ലീഗ് സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഏറ്റവും പ്രമുഖ സ്ഥാനത്തു ഉണ്ടാവാറുള്ള പേരാണ് മുൻ എം എൻ എ ടി എ ഇബ്രാഹിം സാഹിബിന്റെ മകൻ കൂടിയായ ടി ഇ അബ്ദുല്ല സാഹിബിന്റേത് .. സി ടി അഹ്മദലി സാഹിബ് ഒഴിയുന്ന ഒഴിവിലേക്ക് ടി ഇയുടെ നാമം പാർട്ടി ഉറപ്പിച്ചതിനിടയിലാണ് ഐഎൻഎലിലെ ഒരു വിഭാഗം ലീഗിൽ ലയിക്കുന്നത് , അതിനു പ്രത്യുപകാരമായി എൻ എ വിലപേശി സ്ഥാനാർത്ഥിത്വം നേടിയടുത്തപ്പോൾ അടുത്ത തവണ എന്ന് പറഞ്ഞു ടി ഇ മാറ്റി നിർത്തപ്പെട്ടു ..
പിന്നീട് നടന്ന തിരഞ്ഞെടുപ്പിലും ടി ഇ എന്ന പേര് തന്നെ ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ചെങ്കിലും വീണ്ടും ടി ഇയെ പിന്തള്ളി എൻ എ തന്നെ രണ്ടാം അങ്കത്തിനിറങ്ങി .. ഇത്തവണ എല്ലാവരും ഏകദേശം ഉറപ്പിച്ചിരുന്നു അർഹത ഉണ്ടായിട്ടും പല തവണ പിന്തള്ളപ്പെട്ട ടി ഇ അബ്ദുല്ല സാഹിബ് തന്നെയാകും സ്ഥാനാർഥി എന്ന് .. എന്നാൽ പ്രഖ്യാപനം വന്നപ്പോൾ പതിവ് പോലെ തന്നെ .. ഇത്തവണയും ടി ഇ ഇല്ല .. ഇപ്പോൾ പുറത്തുവരുന്ന ഒരു ലിസ്റ്റ് അനുസരിച്ചു അവസാന നിമിഷം ടി ഇ എന്ന പേര് വെട്ടി എൻ എയുടെ പേര് എഴുതി ചേർത്തതായി കാണുന്നു , അതായത് അവസാന നിമിഷം എൻ എ ക്ക് വേണ്ടി നടത്തിയ ചരടുവലികൾ വിജയിച്ചു എന്ന് സാരം ..
നിങ്ങൾക്ക് പൊളിറ്റിക്സിലെ പൊളിട്രിക്സ് അറിയാതെ പോയതാണ് ടി ഇ സാഹിബേ ഇങ്ങനെ പിന്തള്ളപ്പെട്ടു പോകുന്നത് , നിങ്ങൾ നിങ്ങൾക്ക് വേണ്ടി വാദിക്കാൻ പാർട്ടിയിൽ ലോബി ഉണ്ടാക്കാൻ നോക്കണമായിരുന്നു .. നിങ്ങൾ നിങ്ങൾക്ക് വേണ്ടി മുദ്യാവാക്യം വിളിക്കാൻ പാണക്കാട്ടേക്കു അണികളെ കയറ്റി അയക്കാൻ അറിയാതെ പോയി .. നേതാക്കളെ മണി അടിച്ചു പോക്കറ്റിലാക്കാനുള്ള കഴിവ് ഇല്ലാതെ പോയി , ഇതൊക്കെ കൊണ്ടാണ് നിങ്ങൾക്ക് പൊളിട്രിക്സ് അറിയില്ല എന്ന് പറഞ്ഞത് ,
ഓരോ തവണയും പാർട്ടിയിൽ നിന്നും ഇതേ അനുഭവം ഉണ്ടായപ്പോളും നിങ്ങൾ പാർട്ടി വിധേയനായി പാർട്ടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു .. ഒരു പക്ഷെ ഇനി അടുത്ത തവണ ഒരു അങ്കത്തിലുള്ള ബാല്യം നിങ്ങളിൽ ഇല്ല എന്ന് തിരിച്ചറിഞ്ഞിട്ടും അവസാന നിമിഷം നിങ്ങളെ ഒഴിവാക്കിയ തീരുമാനം അംഗീകരിക്കാനും സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങാനുമുള്ള മനസ്സിന് അഭിവാദ്യങ്ങൾ .. പ്രത്യേകിച്ചും പതിറ്റാണ്ടുകളോളം എം എൽ എ യും മന്ത്രിയുമൊക്കെ ആയിട്ട് ഒരിക്കൽ സീറ്റ് കിട്ടിയില്ലെങ്കിൽ പാർട്ടി റിബൽ ആയി മത്സരിക്കുന്ന രാഷ്ട്രീയ കോമരങ്ങളുള്ള ഈ കാലത്ത് ..
#ഖലീലിന്റെവെളിപാടുകൾ