രക്തദാന ക്യാമ്പ് നടത്തി
പാലക്കുന്ന് : പാലക്കുന്ന് ജെസിഐ ഉദുമ യുവകേരളം ഹിരാചാരിറ്റബിൾട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് അജിത് സി കളനാട് അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ, യുവ കേരളം ജില്ലാ പ്രോഗ്രാം മാനേജർ രേഷ്മ, പ്രോഗ്രാം ഡയറക്ടർ എൻബി. ജയകൃഷ്ണൻ കിരൺകുമാർ, ലിജോ, വേണു അരവത്ത്, സതീശൻ പൂർണിമ, രജീഷ് എന്നിവർ പ്രസംഗിച്ചു.