കണ്ണൂര്‍ : കണ്ണൂരില്‍ അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ലിലാണ് സംഭവം. ചക്കരക്കല്ല് സോന റോഡ് സ്വദേശിയായ യുവതിയാണ് അഞ്ചരമാസം പ്രായമുള്ള പെണ്കുഞ്ഞിനേയുമായി കിണറ്റില്‍ ചാടിയത്.
ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി ഇരുവരേയും കരയ്ക്ക് കയറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു.