പ്രതിഷേധങ്ങൾ വിജയത്തെ ബാധിക്കില്ല: ഇ ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട്: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനെയൊ, വിജയത്തേയോ ബാധിക്കുന്ന പ്രശ്നങ്ങെളല്ലെന്ന് കാഞ്ഞങ്ങാട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.
കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വികസന പ്രവർത്തങ്ങൾ കേരളത്തിൽ മുമ്പില്ലാത്ത വിധം പ്രശംസനീയമാം വിധമാണ് നടന്നത് അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് തുടർ ഭരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സി പി എം നേതാവ് അഡ്വ..അപ്പുക്കുട്ടനും സ്ഥാനാർത്ഥിയോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.