നെല്ലിക്കുന്ന് വേണ്ടെന്ന് കോൺഗ്രസ് , മനസ്സില്ലെന്ന് ലീഗ് , ഡി സി സി പ്രസിഡണ്ടിനെ മാറ്റണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് , ബി ജെ പിയിലേക്ക് പോകുമെന്ന് ഭീഷണിയും , കോൺവെന്ഷൻ വിളിച്ചു ചേർക്കാതെ യു ഡി എഫ് , കാസർകോട് യു ഡി എഫ്പൊട്ടിത്തെറിയുടെ വക്കിൽ
കാസർകോട് : കാസർകോട്ടെ യുഡിഎഫ് പൊട്ടിത്തെറിയുടെ വക്കിൽ. ജില്ലയിലെ മഞ്ചേശ്വരം ഒഴിവുള്ള എല്ലാ മണ്ഡലങ്ങളിലും ഭിന്നത തുടരുകയാണ്, മുസ്ലിം ലീഗിൻറെ സിറ്റിങ് സീറ്റായ മഞ്ചേശ്വരം എ കെ എം അഷ്റഫിന് നൽകുന്നതിൽ സമവായത്തിൽ എത്തിയപ്പോൾ കാസർകോട് അടക്കമുള്ള മറ്റു മണ്ഡലങ്ങളിൽ ഭിന്നത തുടരുകയാണ്. എൻ എ നെല്ലിക്കുന്ന് വേണ്ടെന്നും പകരം പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും എൻ എ നെല്ലിക്കുന്ന് തുടർന്നാൽ പല മേഖലകളിലും വോട്ട് ചോർച്ച ഉണ്ടാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ, പ്രത്യേകിച്ച് ചെങ്കള, ബദിയടുക്ക പഞ്ചായത്തുകളിൽ നിലവിലെ എംഎൽഎക്കെതിരെ വലിയ രീതിയിൽ എതിർപ്പുണ്ട് എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്ന് ലീഗ് നേതാക്കൾ തിരിച്ചടിച്ചു, ഇതിനിടയിൽ കാസര്‍കോട് ഡി സി സി പ്രസിഡണ്ടിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലയിലെ കെ പി സി സി ഭാരവാഹികളാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് കത്ത് നല്കി.തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്താണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയത്, അതേസമയം കോൺഗ്രസിലെ നാല് മുതിർന്ന നേതാക്കളുമായി ബിജെപി ചർച്ച നടത്തിയിരിക്കുകയാണ്, ആർ നീലകണ്ഠൻ , ഏന്മകജെയിലെ സോമശേഖര തുടങ്ങിയ നാല് നേതാക്കളുമായാണ് ബിജെപി ചർച്ച നടത്തിയിരിക്കുന്നത്, സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതോടെ ആരൊക്കെ പാർട്ടിയിൽ ഉണ്ടാവുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. അതേ സമയം യുഡിഎഫിലെ ഭിന്നത കാരണം ഇതുവരെ കൺവെൻഷൻ വിളിച്ചു ചേർക്കാൻ സാധിച്ചിട്ടില്ല, എന്നാൽ ബിജെപിയുമായി ചർച്ച നടത്തി എന്നുള്ളത് തമാശയായി കണ്ടാൽ മതിയെന്നണ് മറ്റൊരു കെപിസിസി ഭാരവാഹി വ്യക്തമാക്കിയത്