നാല് വയസുളള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 90 വയസുകാരായ വയോധിക ദമ്പതികൾക്ക് പത്ത് വർഷം തടവ്
മുംബൈ നാല് വയസ് മാത്രമുളള അയൽപക്കത്തെ പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ വയോധിക ദമ്പതികൾക്ക് പത്ത് വർഷം തടവ്ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലാണ് സംഭവം. 2013 സെപ്തംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ അപാർട്ട്മെന്റിലെ മറ്റൊരു നിലയിലുളള ചങ്ങാതിയുടെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ പ്രതികൾ വിളിച്ചുവരുത്തി. വീട്ടിലെത്തിയ പെൺകുട്ടിയെ ആദ്യം 87 വയസുളള ഭർത്താവും തുടർന്ന് 81 വയസുളള ഭാര്യയും പീഡിപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ ഇരുവരും മർദ്ദിക്കുകയും ചെയ്തു. എന്നാൽ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട കുട്ടി അന്ന് വൈകി അമ്മയോട് വിവരം പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.വൈകാതെ വയോധിക ദമ്പതികൾക്കെതിരെ ഇവർ പരാതി നൽകി. അന്നുതന്നെ അറസ്റ്റിലായ ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പേരക്കുട്ടിയുടെ പ്രായമുളള കുട്ടിയെ സംരക്ഷിക്കുന്നതിന് പകരം പീഡിപ്പിച്ച പ്രതികൾ മാപ്പർഹിക്കുന്നില്ലെന്ന് ശിക്ഷ വിധിച്ച പോക്സോ കോടതി ജഡ്ജി രേഖ എൻ പന്ധാരെ വിധിപ്രസ്താവത്തിൽ പറഞ്ഞു.