സഹകരണ പെൻഷൻ: പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങൾ നടപ്പിലാക്കാൻ സർക്കാർ നീക്കം ;
ഡി. എ. നിർത്തലാക്കിയതിൽ പ്രതിഷേധം
പാലക്കുന്ന്: ദീർഘകാലത്തെ മുറവിളിക്ക് ശേഷം പുനഃസ്ഥാപിച്ച സഹകരണ പെൻഷകാരുടെ ഡി.എ. ഈ വർഷം മാർച്ച് ഒന്നുമുതൽ സർക്കാർ വീണ്ടും നിർത്തലാക്കിയതിൽ കേരള സ്റ്റേറ്റ് പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ്
പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
സർക്കാർ നിയമിച്ച പെൻഷൻ പരിഷ്കരണ കമ്മിറ്റി റിപ്പോർട്ടിൽ പെൻഷൻകരെ പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങൾ മാത്രം നടപ്പിലാക്കാനുള്ള സർക്കാർ നീക്കം തീർത്തും അപലനിയമാണെന്ന് യോഗം കുറ്റപ്പെടുത്തി.
വർഷങ്ങൾക്ക് ശേഷം ഉണ്ടായിട്ടുള്ളഅടിസ്ഥാന പെൻഷന്റെ
10 ശതമാനം വർധന ഭൂരിപക്ഷത്തിനും പറയത്തക്ക ഗുണം ചെയ്യുന്നില്ലെന്നും കമ്മിറ്റി വിലയിരുത്തി.
ജില്ല പ്രസിഡന്റ് കൊപ്പൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി ട്രഷറർ പി. ഭാസ്കരൻ നായർ, ഗംഗാധരൻ നായർ, രാജഗോപാലൻ നായർ, പി.ചന്ദ്രൻ, ശ്രീധരൻ പള്ളം, ദിനേശൻ മൂലകണ്ടം, കെ.കെ.തമ്പാൻ നായർ, കണ്ണൻ പെരിയ എന്നിവർ പ്രസംഗിച്ചു.