ക്ഷേത്രോത്സവനാളിൽ
തിരുനടയിൽ ഖത്തർ കമ്മിറ്റിയുടെ ആദരിക്കൽ
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവ ഭൂതബലി നാളിൽ ക്ഷേത്ര തിരുനടയിൽ ആദരിക്കൽ ചടങ്ങൊരുക്കി ക്ഷേത്ര ഖത്തർ കമ്മിറ്റി. സ്ഥാനിക രംഗത്ത് അമ്പതാണ്ട് പൂർത്തിയാക്കിയ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരെയും ഗുരുപൂജ പുരസ്കാര ജേതാവ് പി.വി. കുഞ്ഞിക്കോരൻ പണിക്കരെയുമാണ് പൊന്നാടയും പുരസ്ക്കാരവും ആചാര്യ ദക്ഷിണയും നൽകി ആദരിച്ചത്. ക്ഷേത്രത്തിലെ മറ്റു സ്ഥാനികർമാർക്കും ചടങ്ങിൽ ദക്ഷിണ നൽകി ബഹുമാനിച്ചു.
ഭരണിക്കുഞ്ഞിക്ക് സമ്മാന പൊതിയും നൽകി. ഖത്തർ കമ്മിറ്റി അംഗങ്ങളും , ക്ഷേത്ര ഭാരവാഹികളും സന്നിഹിതരായ വിശ്വാസികളും പങ്കെടുത്തു.