പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
കല്‍പ്പറ്റ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയേയും യുവാവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴമിറ്റം കോളനിയിലാണ് സംഭവം. മക്കിയാട് പെരിഞ്ചേലിമല വെള്ളന് ലീല ദമ്ബതികളുടെ മകള്‍ പിവി ലയന(16), താഴമിറ്റം കോളനിയിലെ പരേതനായ ബാബു മീനാക്ഷി ദമ്ബതികളുടെ മകന് വിനീഷ്(27) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വിനീഷിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വെള്ളമുണ്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ലയന. സംഭവ സ്ഥലത്തെത്തിയ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടിത്തിനായി അയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം തുടരന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.