സംസഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ മലയോര മേഖലകളില്‍ ശക്തമായേക്കും എന്നാണ് മുന്നറിയിപ്പ്. സംസഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
യെല്ലോ അലേര്‍ട്ട് ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ്. കേരള കര്‍ണാടക തീരത്ത് അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും . മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിച്ചു.