കളിക്കിടയില്അപകടത്തില്പ്പെട്ട് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന കയ്യൂര്‍ ഞണ്ടാടിയിലെ ശിവ സൂര്യയുടെ ചികിത്സക്കായി കൈകോര്‍ക്കാം
കയ്യൂര്‍ :കയ്യൂര്‍ ഞണ്ടാടിയിലെ കെ.പി.മനോജിന്റെ മകന് ശിവ സൂര്യ കളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ മിംസ് ആശുപത്രില്‍ ചികിത്സയിലാണ്. ചികിത്സക്കായി ഭീമമായ തുക ചിലവഴിച്ചു കഴിഞ്ഞു.ശിവ സൂര്യയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ തുടര്‍ ചികിത്സയ്ക്കായി വലിയ തുക ആവശ്യമാണ്. ഉദാരമതികളുടെ കനിവുണ്ടായാല്‍ മാത്രമേ തുടര്‍ ചികിത്സ സാധിക്കൂ. ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് സി.പി.ഐ.(എം) ഞണ്ടാടി ബ്രാഞ്ച് നേതൃത്വത്തില്‍ വാട്ട്സ് അപ്പ് കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കയാണ്. ഉദാരമതികള്‍ സഹായം കേരള ബാങ്ക് ചിമേനി ബ്രാഞ്ചിലുള്ള കണ്‍വീനര്‍, ശിവ സൂര്യ ചികിത്സ സഹായ കമ്മറ്റി, A/C No:150 28 120 24 20003, IFSC No: IBKLO 450 TKD അകൗണ്ടിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846563669 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.