പിതാവ് ഓടിച്ച ട്രക്കിനടിയിൽപ്പെട്ട്
മകന് ദാരുണാന്ത്യം
മംഗളൂരു ;പിതാവ് ഓടിച്ച ട്രക്കിനടിയിൽപെട്ടു ഒമ്പതുകാരനായ മകന് ദാരുണാന്ത്യം. മൂടബിദ്രി ഉജൈർ ഹളെപേട്ട ബദർ ഹുദ മദ്രസ മൂന്നാം ക്ലാസ് വിദ്യാർത്ഥിയും ഉജൈർ അട്ടാജെ നിവാസിയായ ഇബ്രാഹിം ഇബ്ദിയുടെ മകനുമായ മുർഷിദാണ് മരിച്ചത്.
ഇബ്രാഹിം-റഹിമത്ത് ദമ്പതികളുടെ രണ്ട് മക്കളിൽ മുതിർന്നവനായിരുന്നു മുർഷിദ്. മൂഡ്ബിദ്രിയിലെ ചെങ്കല്ല് ക്വാറിയിൽ അച്ഛൻ പോയപ്പോൾ കുട്ടിയും ഉണ്ടായിരുന്നു.. അച്ഛൻ ട്രക്ക് ഓടിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ലോറിയുടെ ചക്രങ്ങൾക്കടിയിൽപെട്ട് ജീവൻ പൊലിയുകയായിരുന്നു.
അപകടം നടന്നയുടൻ കുട്ടിയെ മൂടബിദ്രിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.