വിവാദങ്ങൾക്ക് വിട ; പി.വി അൻവർ എംഎൽഎ നാട്ടിലെത്തി ഇനി 7 ദിവസം ക്വാറന്റൈൻ
കോഴിക്കോട് കരിപ്പൂരിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലായിരുന്ന അൻവർ കോഴിക്കോട്ട് വിമാനമിറങ്ങി.
തന്നെ സ്വീകരിക്കാനെത്തിയ നിലമ്പൂരിലെ പ്രവർത്തകർക്ക് നന്ദിയറിയിച്ച അൻവർ നാട്ടിലേക്ക് തിരിച്ചു. അടുത്ത 7 ദിവസം എടക്കരയിലെ വീട്ടിൽ അൻവർ ക്വാറന്റീൽ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്.
ബിസിനസ് ആവശ്യങ്ങൾക്കായി ആഫ്രിക്കയിൽ ആയിരുന്ന അൻവറിന്റെ അസാന്നിധ്യം നിലമ്പൂരിൽ കോൺഗ്രസ് അടക്കം നേരത്തെ വലിയ ചർച്ചയാക്കിയിരുന്നു.
എംഎൽഎയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസുകാർ പൊലീസ് സ്റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിലും ഇക്കാര്യം ചർച്ചയായി.