അനിശ്ചിതത്വം നീങ്ങി,മഞ്ചേശ്വരത്ത് എൽ.ഡി.എഫ് സ്ഥാനാർഥി വി.വി.രമേശൻ ,
കാസര്‍കോട്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി. ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശന് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. ഇന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന് മാസ്റ്റര്‍ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും മഞ്ചേശ്വരത്തേയും ദേവികുളത്തേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.
മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടത്. ഉപതരിഞ്ഞെടുപ്പില്‍ മത്സരിച്ച ശങ്കര്‍ റെ, കെ.ആര്.ജയാനന്ദന് എന്നിവരുടെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്. ഈ രണ്ടു പേരുകളോടും മണ്ഡലം കമ്മിറ്റി എതിര്‍പ്പറയിച്ചു. തുടര്‍ന്നാണ് കാഞ്ഞങ്ങാട് മുൻ നഗരസഭ ചെയർമാൻ കൂടിയായ വി.വി.രമേശനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിട്ടുള്ളത്. ഇന്ന് വൈകീട്ടോടെ സംസ്ഥാന കമ്മിറ്റിയാകും രമേശനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക. ദേവികുളത്തെ സ്ഥാനാര്‍ഥിയേയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.