ഇടതു മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കും: കേരള കോൺഗ്രസ്
കാഞ്ഞങ്ങാട്: ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള എല്ലാം നേതാക്കളും രംഗത്ത് ഇറങ്ങി പ്രവർത്തിക്കാൻ കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി പ്രവർത്തകരെ ആഹ്വാനം ചെയ്തു.
കേരളാ കോൺഗ്രസ്സ് (എം) ൽ ലയിച്ച ആർ.ജെ.ഡി. പ്രവർത്തകർക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ഇടതു പക്ഷ ജനാധി പത്യ മുന്നണിയിൽ കേരള കോൺഗ്രസ്റ്റ് (എം ) തെരെഞ്ഞടുപ്പിൽ അർഹമായ അംഗീകാരം നൽകി സ്വീകരിച്ചതിന് കാസറഗോഡ് ജില്ല കമ്മിറ്റി സന്തുഷ്ടി രേഖപ്പെടുത്തി. പരിപാടി ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സജി സെവാസ്റ്റ്യൻ അധ്യക്ഷനായി, ജോയി മൈക്കിൾ , ചാക്കോ തെന്നി പ്ലാക്കൽ, കാസർകോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , ഡാനിയേൽ ഡിസുസ, രാഘവ ചേരാൽ, ബാബു നെടിയകല, ലിജിൻ ഇരുപ്പക്കാട്ട്,ജോസ് ചെന്നയ്ക്കാട്ടുകുന്നേൽ,മാത്യു കാഞ്ഞിരത്തിങ്കൽ, ടോമി മണിയംതോട്ടം,വിൻസെന്റ് ആവിയിൽ,എന്നിവർ സംസാരിച്ചു.