ജീവനക്കാരെ വഞ്ചിച്ചവർ
എല്ലാം വിറ്റുതുലക്കുന്നു: ചവറ ജയകുമാർ
കാഞ്ഞങ്ങാട്: കഴിഞ്ഞ അഞ്ചു വർഷക്കാലം സംസ്ഥാന സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയും സ്ഥലം മാറ്റി പീഡിപ്പിക്കുകയും ചെയ്തവർ എല്ലാ രംഗത്തും അഴിമതി നടത്തിയതിന് പുറമെ പൊതു സ്വത്തുക്കൾ പലതും വിറ്റുതുലക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ കുറ്റപ്പെടുത്തി.
അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദുമ പാലക്കുന്നിൽ നിന്നും നീലേശ്വരത്തു നിന്നും നടത്തിയ സിവിൽ സർവ്വീസ് സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനം കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ പിടിച്ചെടുത്ത ശമ്പളം തിരിച്ചു നൽകാമെന്ന് പറഞ്ഞവർ ഇപ്പോൾ അത് ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞ് വീണ്ടും അപഹരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ചവറ ജയകുമാർ ചൂണ്ടിക്കാട്ടി.
ജാഥാ ലീഡറും ജില്ലാ പ്രസിഡണ്ടുമായ വി.ദാമോദരൻ ആദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പി.വി.രമേശൻ,ജാഥാ ലീഡറും ജില്ലാ സെക്രട്ടറിയുമായ കെ.അശോക് കുമാർ ,സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർമാരായ പി.വി.രമേശൻ, കെ.സി.സുജിത് കുമാർ, സുരേഷ് പെരിയങ്ങാനം, സുരേഷ് കൊട്രച്ചാൽ, കെ.എം.ജയപ്രകാശ്,ഇ.മീനാകുമാരി, സംസ്ഥാന കമ്മിറ്റി മെമ്പർമാരായ എ.ജോസ്കുട്ടി, ലോകേഷ് എം.ബി. ആചാർ, എം.ശ്രീനിവാസൻ , എ.വി.രാജൻ, അരുൺകുമാർ സി.കെ, ജയപ്രകാശ് ആചാര്യ, ശശി കമ്പല്ലൂർ, എ.ടി.ശശി, പി.വത്സല, ഒ.ടി.സൽമത്ത്, എം.ടി.പ്രസീത, എസ്.എം.രജനി, ജില്ലാ ട്രഷറർ വി.ടി.പി.രാജേഷ്, കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ പി .ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ എം.വി.നിഗീഷ്, ബ്രിജേഷ് പൈനി ,ആർ.മധുസൂധനൻ, ഗിരീഷ് കുമാർ, എം.വി.രാജേഷ്, എം.മാധവൻ നമ്പ്യാർ, റെനിൽസൺ തോമസ്, വൈ. ഹരീഷ്, സുനിൽകുമാർ, രാജേഷ് കമ്പല്ലൂർ, പ്രവീൺ വരയില്യം,ടി.ജയകുമാർ, പി.കുഞ്ഞികൃഷ്ണൻ, വിജയകുമാരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.