വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവശ്യമായ ഒരു വികാരം തന്നെയാണ് ലൈംഗീകത.
മുംബൈ: ജന്മം കൊണ്ട് മലയാളി ആണെങ്കിലും ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് വിദ്യ ബാലൻ. പാലക്കാട്ടുകാരിയാണെങ്കിലും ഇപ്പോൾ ബോളിവുഡിന്റെ ദത്തുപുത്രിയാണ് താരം. ബംഗാളി ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തിയതെങ്കിലും അധികം വൈകാതെ തന്നെ ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ഇന്ന് രാജ്യമെമ്പാടും ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് വിദ്യ ബാലൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അവയെല്ലാം തന്നെ മികച്ച വിജയവും കാഴ്ച വെച്ചവയാണ്. തന്റെ മനസ്സിലുള്ള ആശയങ്ങൾ യാധൊരു മടിയും കൂടാതെ തുറന്ന് പറയാൻ താരത്തിന് ഒരു മടിയും ഇല്ല. അങ്ങനെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ചിലതൊക്കെ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ താരം ഭാരതീയ സംസ്ക്കാരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവിശ്യമായ ഒരു വികാരം തന്നെയാണ് ലൈംഗീകത. എന്നാൽ അതിനെ പറ്റി തുറന്ന് സംസാരിക്കാൻ ആളുകൾ തയാറാകുന്നില്ല. എന്ത് കൊണ്ടാണ് അതിനെ കുറിച്ച് തുറന്നു സംസാരിക്കുവാൻ ആളുകൾ മടികാണിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും മനുഷ്യന്റെ മറ്റൊരു വിശപ്പ് തന്നെയാണ് അതെന്നുമാണ് അഭിമുഖത്തിൽ താരം പറഞ്ഞത്. വിവാഹത്തിന് ശേഷം മാത്രമേ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാവു എന്ന ഭാരതീയ സംസ്ക്കാരം തെറ്റാണെന്ന തരത്തിൽ ആണ് താരം അഭിമുഖത്തിൽ പറഞ്ഞത്. ഈ അഭിമുഖം വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. താരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ എത്തിയിട്ടുണ്ട്.
നിരവധി സ്ത്രീകേന്ദ്രികൃത സിനിമകളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. 2011 ൽ ഡേർട്ടി പിക്ചർ എന്ന സിനിമയിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഇത് കൂടാതെ 6 ഫിലിം ഫെയർ അവാർഡും വിദ്യ കരസ്ഥമാക്കിയിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രമാണ് വിദ്യ അഭിനയിക്കുന്ന ആദ്യ മലയാള സിനിമ. സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് വിദ്യ ബാലൻ.